Wednesday, May 4, 2011

മഴയത്ത്
നിറഞ്ഞൊഴുകുന്ന നിളയുടെ കരയില്‍
ഒരു കുഞ്ഞുകുന്നിമണി
അവള്‍ മഴയെനോക്കി, പുഴയെയും

മഴയെ അവള്‍ അച്ഛായെന്ന് വിളിച്ചാര്‍ത്തു
പുഴയെ അമ്മേയെന്നും

പുഴ മഴയെ നോക്കി
മഴ കുന്നിമണിക്കുഞ്ഞിനേയും
അവളുടെ കരിനീല മിഴിയില്‍
ഒരിക്കല്‍ക്കൂടി കുസൃതി തെളിഞ്ഞു

ചിരിച്ച്, കുറുമ്പുകാട്ടി
അവള്‍ പതുക്കെ കൈ നീട്ടി
മഴയും പുഴയും അപ്പോള്‍ ഒന്നിച്ച് ഒഴുകാന്‍ തുടങ്ങി
അവളുടെ ഒരു കയ്യെ മഴനനച്ചു ; മറ്റേതിനെ പുഴയും

3 comments:

ums said...

damn good

jayanEvoor said...

ഒരു കുന്നിമണിയുടെ ചാരുത, ഈ കുഞ്ഞുകവിതയ്ക്കും!

അഭിനന്ദനങ്ങൾ!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........